Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Locals Provided

Kottayam

റോ​ഡ് വി​ക​സ​ന​ത്തി​ന് ക​ട പൊ​ളി​ക്കാ​ൻ നാ​ട്ടു​കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി

ക​ണ​മ​ല: ശ​ബ​രി​മ​ല പാ​ത​യി​ൽ റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​നുവേ​ണ്ടി 1.70 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ജാ​തിമ​ത രാ​ഷ്‌ട്രീയ ഭേ​ദ​മ​ന്യേ നാ​ട് കൈ​കോ​ർ​ത്തു. മൂ​ക്ക​ൻ​പെ​ട്ടി ക​വ​ല​യി​ൽ റോ​ഡി​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​ഞ്ഞു പ്ര​വേ​ശി​ക്കാ​ൻ ത​ട​സ​മാ​യ ക​ട​യാ​ണ് നാ​ട്ടു​കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി പൊ​ളി​ക്കു​ന്ന​ത്. ഇ​തി​നാ​യി മൂ​ന്ന് വാ​ർ​ഡി​ലെ ജ​ന​ങ്ങ​ളാ​ണ് സം​ഭാ​വ​ന ന​ൽ​കി​യ​ത്.

മൂ​ക്ക​ൻ​പെ​ട്ടി ക​വ​ല​യി​ൽ കോ​രു​ത്തോ​ട് റോ​ഡി​നും എ​യ്ഞ്ച​ൽ​വാ​ലി റോ​ഡി​നും ന​ടു​വി​ലാ​ണ് വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് തി​രി​ഞ്ഞു പ്ര​വേ​ശി​ക്കാ​ൻ ത​ട​സ​മാ​യ ക​ട​യു​ള്ള​ത്. പ്രൈ​വ​റ്റ് ബ​സു​ക​ൾ ഇ​വി​ടെ തി​രി​ഞ്ഞു പ്ര​വേ​ശി​ക്കാ​ൻ ബ​സ് പു​റ​കോ​ട്ടും മു​ന്നോ​ട്ടും കു​റ​ഞ്ഞ​ത് ര​ണ്ട് ത​വ​ണ​യെ​ങ്കി​ലും നീ​ക്ക​ണം. ശ​ബ​രി​മ​ല സീ​സ​ണി​ൽ ഉ​ൾ​പ്പ​ടെ റോ​ഡി​ൽ വാ​ഹ​ന തി​ര​ക്കു​ണ്ടെ​ങ്കി​ൽ ഇ​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്. പ​രി​ചി​ത​മ​ല്ലാ​ത്ത വാ​ഹ​ന​ങ്ങ​ൾ ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ത്തി​ൽപ്പെ​ടാ​ൻ സാ​ധ്യ​ത ഏ​റെ​യാ​ണ്.

റോ​ഡ​രി​കി​ൽ ടാ​ക്സി​ക​ളും ഓ​ട്ടോ​റി​ക്ഷ​ക​ളും പാ​ർ​ക്ക്‌ ചെ​യ്തു കി​ട​ന്നാ​ൽ ഈ ​വാ​ഹ​ന​ങ്ങ​ൾ മാ​റ്റി വേ​ണം വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഇ​തു​വ​ഴി ക​ട​ന്നു​പോ​കാ​ൻ. ശ​ബ​രി​മ​ല സീ​സ​ണി​ൽ ഈ ​ഭാ​ഗ​ത്ത് പോ​ലീ​സു​കാ​ർ ഡ്യൂ​ട്ടി​യി​ൽനി​ന്നാ​ണ് ഇ​തി​ന് സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. പ​ട്ട​യ​മി​ല്ലാ​ത്ത ഭൂ​മി​യി​ലു​ള്ള ക​ട​യാ​ണ് പ്ര​ധാ​ന ത​ട​സ​മാ​യു​ള്ള​ത്. ഈ ​ക​ട പൊ​ളി​ച്ചു സ്ഥ​ലം റോ​ഡി​ന് ന​ൽ​കാ​ൻ നാ​ട്ടു​കാ​ർ ക​ട വാ​ട​ക​യ്ക്ക് ന​ട​ത്തു​ന്ന കു​ടും​ബ​വു​മാ​യും സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ​യു​മാ​യും ച​ർ​ച്ച ന​ട​ത്തി​യാ​ണ് ഒ​ടു​വി​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ക എ​ന്ന ഒ​ത്തു​തീ​ർ​പ്പി​ലേ​ക്ക് എ​ത്തി​യ​ത്.

ത​ന്‍റെ സ്ഥ​ല​ത്തു​ത​ന്നെ പു​തി​യ കെ​ട്ടി​ട​ത്തി​ൽ ക​ട​മു​റി വാ​ട​ക​യ്ക്ക് ന​ൽ​കാ​മെ​ന്ന് സ്ഥ​ലം ഉ​ട​മ അ​റി​യി​ച്ചു. ര​ണ്ട് ല​ക്ഷം രൂ​പ എ​ങ്കി​ലും ക​ട പൊ​ളി​ച്ചു മാ​റ്റി സ്ഥാ​പി​ക്കാ​ൻ വേ​ണ്ടി വ​രു​മെ​ന്ന് ക​ട ന​ട​ത്തു​ന്ന കു​ടും​ബം പ​റ​ഞ്ഞു. തു​ട​ർ​ന്ന് ച​ർ​ച്ച​യി​ൽ 1.70 ല​ക്ഷം രൂ​പ ക​ട ന​ട​ത്തു​ന്ന കു​ടും​ബ​ത്തി​ന് ക​ട പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​ന് ന​ൽ​കാ​ൻ ജ​ന​കീ​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.

ഇ​തി​നാ​യി പ​മ്പാ​വാ​ലി, എ​യ്ഞ്ച​ൽ​വാ​ലി, മൂ​ക്ക​ൻ​പെ​ട്ടി എ​ന്നീ വാ​ർ​ഡു​ക​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ടോം, ​ത്രേ​സ്യാ​മ്മ ചാ​ക്കോ, പി.​എ​സ്. സു​ര​ണ്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ധ​ന ശേ​ഖ​ര​ണം ന​ട​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ജ​ന​കീ​യ സ​മി​തി ചേ​ർ​ന്ന് ധ​ന​സ​ഹാ​യം കൈ​മാ​റി. പാ​വ​പ്പെ​ട്ട കു​ടും​ബം ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന ചെ​റി​യ ക​ട​യാ​ണ് ന​ഷ്ട പ​രി​ഹാ​രം ന​ൽ​കി പൊ​ളി​ച്ചു മാ​റ്റി റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സ​മ​ല്ലാ​ത്ത ഭാ​ഗ​ത്തേ​ക്ക്‌ മാ​റ്റു​ന്ന​ത്.

എ​ന്നാ​ൽ, ക​ട പൊ​ളി​ച്ചു മാ​റ്റ​പ്പെ​ടു​ന്ന സ്ഥ​ലം പൊ​തു മ​രാ​മ​ത്ത് വ​കു​പ്പി​ന് വി​ട്ടുകി​ട്ടി​യാ​ലാ​ണ് വീ​തി വ​ർ​ധി​പ്പി​ച്ചു ടാ​ർ ചെ​യ്ത് വ​ള​വ് നി​വ​ർ​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കാ​ൻ സാ​ധി​ക്കു​ക​യെ​ന്ന് പൊ​തു മ​രാ​മ​ത്ത് വ​കു​പ്പ് എ​രു​മേ​ലി സെക്‌ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ പ​റ​ഞ്ഞു. പ​ട്ട​യ​മി​ല്ലാ​ത്ത സ്ഥ​ലം ആ​യ​തി​നാ​ൽ വി​ട്ടു ന​ൽ​കാ​ൻ ആ​ധാ​ര ര​ജി​സ്ട്രേ​ഷ​ൻവ​ഴി നി​യ​മ​പ​ര​മാ​യി സാ​ധി​ക്കി​ല്ല. ഈ ​ഭൂ​മി വി​ട്ടുകി​ട്ടു​ന്ന​തി​ന് പ്ര​ത്യേ​ക​മാ​യി സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടാ​യാ​ൽ മ​രാ​മ​ത്ത് വ​കു​പ്പി​ന് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​കും.

Latest News

Corehub Up